പുന്നയ്ക്കാട് സി.എസ്.ഐ. കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഈ അധ്യയന വർഷം ആരംഭിച്ച എം.എസ്.സി. സൈക്കോളജി കോഴ്സിന്റെയും,ബി.എ. ആനിമേഷൻ 2 ഡി ലാബിന്റെയും ഉദ്ഘാടനം ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി കൊടിയാട്ട് നിർവഹിച്ചു.
കഠിനാധ്വാനവും ദൈവികസാന്നിധ്യവും കൊണ്ട് ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. ഷീന ഈപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസർ റവ. ശാലു ടി. മാത്യു, ഗവണിംഗ് കൗൺസിൽ അംഗം കോശി വി. ജോർജ്, ഡോ. മാത്യു കോശി പുന്നയ്ക്കാട്, ഡയറക്ടർ കുര്യൻ ടി. മാത്യു, ഡോ. ഡാർലി മാത്യു, ലതാമോൾ തോമസ്, സൈക്കോളജി വിഭാഗം മേധാവി സഫാന സുധീർ, ലിനോ അനിൽ ഈപ്പൻ, ഷാരോൺ മന്ന ഷാജി, സാന്റോ വി. തോമസ്, മന്നാ തോമസ്, നെഹല റോസ് ജിനോ എന്നിവർ സംസാരിച്ചു.