പ്ലാസ്‌റ്റിക് നിർമാർജന യജ്‌ഞം
പുന്നയ്ക്കാട്, സി.എസ്.ഐ കോളജ് പരിസ്‌ഥിതി സൗഹാർദ്ദ പ്രചാരണത്തിന്റെ ഭാഗമായി കോളജ് യൂണിയനും നേച്ചർ ക്ലബും ചേർന്നു നടത്തിയ പ്ലാസ്‌റ്റിക് നിർമാർജന യജ്‌ഞം മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫിസ് മുതൽ പന്നിവേലിച്ചിറ ഫിഷറീസ് വരെയുള്ള ഭാഗത്തെ പ്ലാസ്‌റ്റിക് മാലിന്യം ശേഖരിച്ചു ഹരിതകർമ സേനാംഗങ്ങൾക്കു കൈമാറി.തെക്കേമല, തണുങ്ങാട്ടിപ്പാലം എന്നിവിടങ്ങളിലക്കും പ്ലാസ്‌റ്റിക് നിർമാർജന പദ്ധതി നടപ്പാക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. ഷീന ഈപ്പൻ, ബർസാർ റവ. വർക്കി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. ഡാർലി മാത്യൂ, നേച്ചർ ക്ലബ് കോ-ഓർഡിനേറ്റർ മാരായ ആർ.ആദിത്യൻ, കല്യാണി വിജയൻ, കോളജ് യൂണിയൻ ചെയർമാൻ ഫെബിൻ പി. സുനിൽ എന്നിവർ നേതൃത്വം നൽകി.