കൊമേഴ്സ് ഫെസ്റ്റ്
പുന്നയ്ക്കാട് സി എസ് ഐ കോളേജിലെ കൊമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കൊമേഴ്സ് ഫെസ്റ്റും, ക്ലാസ്സ്റൂമിൽ നിന്ന് കോർപ്പറേറ്റ് മേഖലയിലേക്ക് എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തപ്പെട്ടു. ചാർട്ടേർഡ് അക്കൗണ്ടൻ്റ് റ്റോജോ ഫിലിപ്പ് കുറുന്തേട്ടിക്കൽ മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഡോ.ഷീന ഈപ്പൻ അധ്യക്ഷത വഹിച്ചു. കോളേജ് ബർസാർ റവ. വർക്കിതോമസ്, കൊമേഴ്സ് വിഭാഗം മേധാവി ജൂബി എലിസബത്ത് മാത്യുസ്, ഐക്യു എസി കോർഡിനേറ്റർ ഡോ. ഡാർലി മാത്യു, പ്രോഗ്രാം കോർഡിനേറ്റർ റിനോയ് ബാബു, റഹന സലിം, റീനു വർഗീസ്, പ്രീതു പ്രസാദ്,നന്ദന പ്രകാശ്, ആരോൺ ജോർജ് ബെൻസി തുടങ്ങിയവർ സംസാരിച്ചു.